
ഇതിങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ല...!
ഇരുചക്ര വാഹനം പ്രത്യേകിച്ച് ഈ നൂറ്റാണ്ടിലെ
ചെറുപ്പക്കാരും മധ്യവയസ്കരും അതിന്‍റേതായ രീതിയില്‍ അല്ലാ ഉപയോഗിക്കുന്നതെങ്കില്‍
ബൈക്കപകട മരണ നിരക്ക് ഇനിയും കൂടും. പത്രത്തില്‍ ബൈക്കപകട മരണ വാര്‍ത്തകള്‍ ദിവസവും
കൂടിവരികയാണ്. ദിവസം കുറഞ്ഞത് നാല്, അഞ്ചു അല്ലെങ്കില്‍ അതില്ല്കൂടുതല്‍. ഇതിന്‍റെ
പ്രധാന കാരണം ശരിയായ രീതിയില്‍ വാഹനം ഓടിക്കാന്‍ അറിയില്ല എന്നത് തന്നെയാണ്.
ട്രാഫിക് പോലീസ് ഈ കൂട്ടരേ ഉപദേശിച്ചു മടുത്തിട്ടുണ്ടാകും. ഹെല്‍മെറ്റ് തലയില്‍
വക്കാനുള്ളതല്ല മറിച്ച് വണ്ടിയില്‍ തൂക്കിയിടാനുള്ളതാനെന്നാണ് ഇവരുടെ വിചാരം.
എത്ര പിഴ അടപ്പിച്ചാലും അത് അങ്ങനെ തന്നെ. സ്വയം ഡ്രൈവിംഗ് പഠിച്ച് കൂടെ സ്വന്തം
വിവരക്കേടും പഠിച്ച് മറ്റുള്ളവരുടെ ജീവിതവും കൂടെ അശുദ്ധമാക്കാന്‍ നെഞ്ചും വിരിച്
ഇറങ്ങിപുറപ്പെടുന്ന ഈക്കൂട്ടര്‍ ഒരു ട്രാഫിക് സിഗ്നല്‍ കണ്ടാല്‍ അത് എന്തിനെ
സൂചിപ്പിക്കുന്നൂ എന്ന് മനസിലാക്കാന്‍ കൂടി കഴിവുള്ളവരല്ല. താന്‍ സ്വന്തമായി
ഡ്രൈവിംഗ് പഠിച്ചു എന്ന് നാലുപേരോട് ഗമയില്‍ പറയുന്ന ആളുകളെ നമുക്കറിയാം,
ഇക്കൂട്ടരെയാണ് നാം ഇക്കാര്യത്തില്‍ ഒരു
ശാപമായി കണ്ടുവരുന്നത്. ഇവര്‍ ഒരു കാര്യം കൂടി വളരെ ഗൗരവത്തോടെ തീര്‍ച്ചയായും
മനസിലാക്കിയെ മതിയാകൂ ... നിങ്ങളുടെ വിവരക്കെടുകൊണ്ട് മറ്റുള്ളവരുടെ
ജീവനപഹരിക്കാന്‍ നിങ്ങള്‍ക്കൊരു അവകാശവുമില്ല.
ഇതൊന്നും കൊണ്ട് ഇക്കൂട്ടരോന്നും
പഠിക്കുന്നില്ലെങ്കില്‍ ഒരുകാര്യത്തില്‍ മാത്രം ഗുണമുണ്ടാകും ജനസംഖ്യ ഗണ്യമായി
കുറക്കാന്‍ ഇത് സഹായകമാകും. ബൈക്കിന്‍റെ ബൈക്ക്
എന്ന പേരും മാറും പകരം കാലവാഹനം എന്ന ഓമനപെരും വീഴും.
SAYwEaRE The
Power- xaviersons





No comments:
Post a Comment